കോവളം: അതിരൂപത ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ കുടുംബകേന്ദ്രീകൃത അജപാലന ദൗത്യം നടപ്പിലാക്കുന്ന ഹോം മിഷന്റെ 2024- 2025 വർഷത്തേക്കുള്ള ടീമിന്റെ രൂപീകരണവും പരിശീലനവും നടന്നു. 2024 ജൂൺ മാസം രണ്ടാം തിയതി മുതല്‍ എട്ടാം തിയതി വരെ കോവളം ക്രിസ്തുജയന്തി ആനിമേഷന്‍ സെന്ററില്‍ വച്ചുനടന്ന പരിശീലനത്തിൽ അതിരൂപതയില്‍ സേവനം ചെയ്യുന്ന വിവിധ സന്യാസ ഭവനങ്ങളില്‍ നിന്നുള്ള 27 അംഗങ്ങള്‍ പങ്കെടുത്തു.
ജൂൺ 3 തിങ്കളാഴ്ച രാവിലെ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് ഹോം മിഷന്‍ പരിശീലനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതിരൂപതാ ശുശ്രൂഷാ ഡയറക്ടര്‍മാര്‍, അതിരൂപതയിലെ വിവിധ രംഗങ്ങളിലെ പ്രഗത്ഭര്‍ എന്നിവർ ഏഴ് ദിവസം നീണ്ടുനിന്ന പരിശീലന പരിപാടികൾക്ക് നേതൃത്വം നല്‍കി. ജൂൺ എട്ടാം തിയതി വിലയിരുത്തലോടുകൂടെ ഹോം മിഷന്‍ സിസ്റ്റേഴ്‌സിനുവേണ്ടിയുള്ള ആദ്യപരിശീലനം പൂർത്തിയായി. വരും ദിവസങ്ങളിൽ ഹോം മിഷൻ പ്രവർത്തനം അതിരൂപതയിൽ പരിശീലനം ലഭിച്ച പുതിയ ടീമിന്റെ നേതൃത്വത്തിൽ ആരംഭിക്കും.