തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കിഴിൽ പ്രവർത്തിക്കുന്ന കേരള ലേബർ മൂവ്മെന്റ് (KLM) സംഘടിപ്പിച്ച ക്രിസ്തുമസ്, ന്യൂ ഇയർ ‘ലക്കി കൂപ്പൺ’ പരിപാടിയിൽ കൊല്ലംകോട് KLM യൂണിറ്റ് ഒന്നാം സമ്മാനത്തിനു അർഹരായി.
അതിരൂപതയിലെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്ത് വരുന്ന തൊഴിലാളികളുടെ ഉന്നമനത്തിന്നായുള്ള സാമ്പത്തിക സമാഹരണമാണ് ഇതിലൂടെ ലക്ഷ്യവെക്കുന്നതെന്ന് അതിരൂപത KLM എക്സിക്യൂട്ടീവ് ഡയറക്ടർ റെവ. ഫാ. ജോൺ ഡാൽ വ്യക്തമാക്കി.
‘ലക്കി കൂപ്പൺ’ലൂടെ ഇതുവരെ ഏകദേശം 8,00,000 രൂപയോളം സമാഹരിക്കാൻ സാധിച്ചതായി സംഘാടകർ അറിയിച്ചു. ഒന്നാം സമ്മാനമായി 8 ഗ്രാം സ്വർണ്ണമാണ് വിജയികൾക്ക് നൽകിയത്. ഇതിനു പുറമെ 150 ഓളം സമ്മാനങ്ങളും നറുക്കെടുപ്പിന്റെ ഭാഗമായി വിജയികൾക്ക് നൽകിയിരുന്നു.
പ്രസ്തുത ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹിക ശുശ്രുഷ സമിതി ഡയറക്ടർ റെവ. ഫാ. സബാസ് സന്നിഹിതനായിരുന്നു.