തിരുവനന്തപുരം അതിരൂപതയിലെ മാദ്രെ ദേ ദേവൂസ് വെട്ടുകാട് ഇടവകയിൽ മെറിറ്റ് വിദ്യാർഥികൾക്കായി ഗതാഗത വകുപ്പ് മന്ത്രി ശ്രീമാൻ ആൻ്റണി രാജു അവാർഡുകൾ വിതരണം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു, യുജി, പിജി എന്നീ തലങ്ങളിൽ ഉന്നത ജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. വെട്ടുകാട് ഇടവക കൗൺസിലിന്റെ നേതൃത്വത്തിലാണ് അവാർഡുദാന ചടങ്ങുകൾ സംഘടിപ്പിച്ചത്.
പ്രസ്തുത സമ്മേളനത്തിൽ ഇടവക വികാരി റവ. ഫാ. ജോർജ് ഗോമസ്, സഹവികാരി റവ. ഫാ. വിജിൽ, ശംഖുമുഖം വാർഡ് കൗൺസിലേർ സെറാഫിൻ ഫ്രഡി, സെൻമേരിസ് ഹൈ സ്കൂൾ പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ്, ഇടവക കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.