തിരുവനന്തപുരം അതിരൂപതയുടെ വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ രൂപതയിലെ തന്നെ 8, +1 വിദ്യാർഥികൾക്കായി ആരംഭിച്ച സിവിൽ സർവീസ് കോച്ചിങ് ഫൌണ്ടേഷൻ ക്ലാസ്സുകളും ഡിഗ്രി വിദ്യാർഥികൾക്കായുള്ള കോച്ചിങ് ക്ലാസ്സുകളും അതിരൂപത സഹായ മെത്രാൻ മോസ്റ്റ്. റെവ. ഡോ. ക്രിസ്തുദാസ് ആർ ഉൽഘാടനം ചെയ്തു. സ്വപ്നം കാണണമെന്നും കാണുന്ന നല്ല സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കഠിനാധ്വാനവും സ്ഥിരോത്സാഹവും അനുവാര്യമെന്നും അദ്ദേഹം പറഞ്ഞു.
അതിരൂപതയിലെ ഒൻപത് ഫെറോനകളിലെ വിവിധ ഇടവകകളിൽ നിന്നുമായി പ്രത്യേ പ്രേവേശന പരീക്ഷ വഴിയാണ് വിദ്യാർഥികളെ തിരഞ്ഞെടുത്തത്. ‘ഇൻഫിനിറ്റി കോച്ചിങ് അക്കാഡമി’യാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്.വിവിധ ബാച്ചുകളിലായി ഇതുവരെ 150 ၁ളം വിദ്യാർഥികൾ ഇതിനോടക്കം തന്നെ അഡ്മിഷൻ പൂർത്തീകരിച്ചു. പ്രതേക സമ്മേളനത്തിന് മുൻപ് തന്നെ കോച്ചിങ് അക്കാഡമിയുടെ ബാച്ചുകൾ തിരിച്ചുള്ള കോഴ്‌സ് പരിചയപ്പെടുത്തുന്ന ക്ലാസുകളും സംഘടിപ്പിച്ചു.
സമ്മേളനത്തിൽ അതിരൂപത വിദ്യാഭ്യാസ ശ്രുശ്രുഷ സമിതി ഡയറക്ടർ റെവ. ഫാ. മേൽക്കോൺ, അസിസ്റ്റന്റ് ഡയറക്ടർ റെവ. ഫാ. ഇമ്മാനുവേൽ, ‘ഇൻഫിനിറ്റി കോച്ചിങ് അക്കാഡമി’ പ്രധിനിധി ജോസ് പാൻ എന്നിവർ പങ്കെടുത്തു. എല്ലാ ഫെറോനകളിൽ നിന്നും തിരഞ്ഞെടുക്കപെട്ട അനിമേറ്റേഴ്‌സാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. അതിരൂപതയിലെ തന്നെ വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ കിഴിയിലാണ് ക്ലാസ്സുകളുടെ പ്രവർത്തനം.