മത്സ്യക്കച്ചവട സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങളവസാനിപ്പിക്കണമെന്നും, കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തന്നെ ആക്രമണം നേരിട്ട സാഹചര്യത്തിൽ ആക്രമണത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തിരുവനന്തപുരം അതിരൂപതയിലെ എല്ലാ ഇടവകകളുടെ നേതൃത്വത്തിൽ ഇടവകയിലെ മൽസ്യകച്ചവട സ്ത്രീ ഫോറത്തിന്റെ അംഗങ്ങളെ മുൻനിർത്തി 3/8/2021 ചൊവ്വാഴ്ച രാവിലെ 10:30 നു പ്രധിഷേധ ധർണ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗത്തായും ഓരോ ഇടവകയുടെ പ്രധാനപ്പെട്ട ജംഗ്ഷനിലും സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു.
രൂപത മത്സ്യവിപണന സ്ത്രി ഫോറം, മത്സ്യ തൊഴിലാളിഫോറം, TSSS, KLCA, KCYM, മറ്റു സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ഫിഷറീസ് മിനിസ്ട്രിയുടെനേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗത്തും പ്രതിക്ഷേധ ധർണകൾ നടത്തുന്നതാണെന്നും. ഇടവകയിലെ എല്ലാ മത്സ്യക്കച്ചവട സ്ത്രീകളെയും ഒരുമിച്ചു കൂട്ടുവാനും കുറഞ്ഞത് 15 പേരടങ്ങുന്ന ഓരോ ഗ്രൂപ്പുകളായി ഇടവകതലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാനും അതിനുവേണ്ടുന്ന ക്രമീകരണങ്ങൾ ഇടവകതലത്തിൽ ഒരുക്കണമെന്നും ഇടവക വികാരിമാർ മുൻകൈ എടുക്കണമെന്നും ഫിഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാ. ഷാജിൻ ജോസ് അറിയിച്ചു.
ഉചിതമായ പ്രതിഷേധപ്രകടനം രൂപതയുടെ പലഭാഗത്തുമായി നടത്തിയാൽ മാത്രമേ ഈ വിഷയത്തിൽ വേണ്ട ശ്രദ്ധ കൊണ്ടുവരാൻ നമുക്ക് സാധിക്കു എന്നും തിരുവനന്തപുരം അതിരൂപത ഫിഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാ. ഷാജിൻ ജോസ് പറഞ്ഞു.