തിരുവനന്തപുരം: മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ എൻ. എസ്. എസ്. യൂണിറ്റ് വിദ്യാർത്ഥികൾ സെന്റ് ആൻഡ്രൂസ് ബീച്ചിൽ ശുചീകരണ പ്രവർത്തനവും തുടർന്ന് മാലിന്യ നിയന്ത്രണം എന്ന വിഷയത്തെ ആസ്പദമാക്കി മൈം പ്രകടനവും നടത്തി. കടൽത്തീര ശുചീകരണ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾ തീരപ്രദേശം ശുചിയായി നിലനിർത്തുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വം പൊതുജനങ്ങളിൽ ബോധവൽക്കരിക്കാൻ ശ്രമിച്ചു. എൻ. എസ്. എസ് വോളന്റിയർമാർ സജീവമായി പങ്കെടുത്ത് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി നീക്കം ചെയ്തു.

ചടങ്ങിൽ മുഖ്യാതിഥിയായ നടൻ അലൻസിയർ ലോപ്പസ് വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. ഫാ. ആൽബർട്ട് (സെന്റ് ആൻഡ്രൂസ് ഇടവക വികാരി) ചടങ്ങിൽ സന്നിഹിതനായിരുന്നു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ദീപക് പീറ്റർ , വോളന്റിയേഴ്സ്, സെക്രട്ടറിമാരായ ശിവ, സ്റ്റിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.എൻ. എസ്. എസ് വോളന്റിയർമാരോടൊപ്പം കോളേജിലെ മറ്റു വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.
