കഴക്കൂട്ടം: മരിയൻ എൻജിനീയറിങ് കോളേജിൽ IEEE ട്രാവൻകൂർ ഹബ് സമ്മേളനം (THM) നടന്നു. ഡിസംബർ 6,7 തീയതികളിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം IEEE കേരള സെക്ഷൻ ചെയർമാൻ ഡോ..B.S മനോജ് നിർവഹിച്ചു. എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ IEEE യുടെ പ്രാധാന്യത്തെ കുറിച്ച് ഡോ.മനോജ് സംസാരിച്ചു. IEEE സ്റ്റുഡൻ്റ് ആക്ടിവിറ്റി ചെയർ ഡോ.ജോൺ ജോർജ്, മരിയൻ എൻജിനീയറിംഗ് കോളേജ് ഡീൻ ഡോ.സാംസൺ, പ്രിൻസിപ്പൽ ഡോ.അബ്ദുൽ നിസാർ എം, IEEE വൈസ് സ്റ്റുഡൻ്റ് ആക്ടിവിറ്റി ചെയർ പ്രൊഫ. ലക്ഷ്മി, IEEE സ്റ്റുഡൻ്റ് ബ്രാഞ്ച്, മരിയൻ എൻജിനീയറിങ് കോളേജ് കൗൺസിലർ ഡോ. ഷീജ അഗസ്റ്റിൻ, IEEE സ്റ്റുഡൻ്റ് ബ്രാഞ്ച് ചെയർമാൻ ജൊഹാൻ ജോർജ്, IEEE THB HSR അന്ന ജോസ് എന്നിവർ പങ്കെടുത്തു. സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ സാങ്കേതിക വിദഗ്ദർ സംഘടിപ്പിച്ച് ശില്പശാലയിൽ കേരളത്തിലെ വിവിധ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.

