കഴക്കൂട്ടം: മരിയൻ എൻജിനീയറിങ് കോളേജിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മരിയൻ ഇന്നവേഷൻ ചലഞ്ച് NOVATIA 2.0 സംഘടിപ്പിച്ചു. ഇന്റർ സ്കൂൾ ഇന്നവേഷൻ ചലഞ്ച് NOVATIA 2.0 ടെക്നോപാർക്ക് ഫൗണ്ടർ സിഎഫ്ഓ ഡോ. കെ സി ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ അബ്ദുൾ നിസാർ എം, ബർസാർ ഫാ ജിം കാർവിൻ റോച്ച്, ഐഇഡിസി നോഡൽ ഓഫീസർ ഡോ എം മനോജ്, പ്രോഗ്രാം കോർഡിനേറ്റർ ശ്രീന വി ജി എന്നിവർ സംസാരിച്ചു. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് നടന്ന പരിപാടിയിൽ പള്ളിത്തുറ എച്ച്എസ്എസ് ഒന്നാം സ്ഥാനവും ചിന്മയ വിദ്യാലയ രണ്ടാം സ്ഥാനവും കെടിസിടി ആറ്റിങ്ങൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

