കഴക്കൂട്ടം: കഴക്കൂട്ടം മരിയന്‍ കോളേജ് ഓഫ് അര്‍ട്സ് & സയന്‍സില്‍ 2024-ലെ ഗ്രാഡുവേഷന് ദിനാഘോഷം 2024 നടന്നു. 95 വിദ്യാര്‍ത്ഥികളും അവരുടെ രക്ഷകര്‍ത്താക്കളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങ് കേരളാ ബയോഡൈവേഴ്സിറ്റി ബോര്‍ഡ് മൂന് ചെയർമാനും കേരളായൂണിവേഴ്സിറ്റി എമിരിറ്റസ് പ്രഫസ്സറുമായ ഡോ. ഉമ്മൻ വി. ഉമ്മൻ ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. പ്രസ്തൂത ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും, ഗവേഷണബിരുദവും മറ്റു പുരസ്കാരങ്ങളും കരസ്ഥമാക്കിയ അദ്ധ്യാപകരേയും അനുമോദിച്ചു.
കോളേജ് മാനേജര്‍ ഫാ. പൻക്രേഷ്യസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ഫ്രാന്‍സിസ് സണ്ണി സ്വാഗതം അശംസിച്ചു. കൊമേഴ്സ് വിഭാഗം മേധാവി ഡോ.അനിതാ റൂബന്‍ പ്രതിജഞാവാചകം ചൊല്ലികൊടുക്കുകയും ഫാത്തിമ ഫസീക്ക കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.