വിഴിഞ്ഞം: ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം ഇടവകയിൽ പദ്ധതി ആസൂത്രണ ഗ്രാമസഭ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമസഭയിൽ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിന് ശ്രീ. അനിൽകുമാർ നേതൃത്വം നൽകി. പരിശീലന പരിപാടി വിഴിഞ്ഞം അസിസ്റ്റൻറ് വികാരി ഫാ. ടിനു ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ നമ്മുടെ സമുദായത്തിൻ്റെ പ്രാതിനിധ്യം ഉറപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ടിഎസ്എസ്എസ് കപ്പാസിറ്റി കോ-ഓർഡിനേറ്റർ ശ്രീമതി ലീജ സ്റ്റീഫൻ സംസാരിച്ചു. വിഴിഞ്ഞം ഇടവക സോഷ്യൽ ആക്ഷൻ മിനിസ്ട്രി സെക്രട്ടറി ശ്രീ. ബൈജു, ആനിമേറ്റർ ശ്രീമതി തങ്കം, വാർഡ് കൗൺസിലർ ശ്രീ. പനിയടിമ എന്നിവർ ആശംസകൾ അർപ്പിച്ചു.