തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത് സബ്ജില്ല അത്ലറ്റിക് മീറ്റിൽ സെന്റ്. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 140 പോയിന്റോടുകൂടി തുടർച്ചയായ രണ്ടാമത്തെ വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഹോളി ഏഞ്ചൽസ്, പട്ടം സെന്റ്. മേരീസ്, സെന്റ്. ജോൺസ് എന്നീ സ്കൂളുകളെ പിന്നിലാക്കിയാണ് ചാമ്പ്യൻപട്ടം നിലനിർത്തിയത്. 126 പോയിന്റ് നേടി പട്ടം സെന്റ് മേരിസ് സ്കൂൾ രണ്ടാം സ്ഥാനം നേടി. ഇതര സ്കൂളുകളെ അപേക്ഷിച്ച് കായികമേളയിൽ പങ്കെടുത്ത കുട്ടികളുടെ എണ്ണം കുറവായിരുന്നിട്ടും ചാമ്പ്യൻഷിപ്പ് നേടാനായതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് സെന്റ്. ജോസഫ്സ് സ്കൂൾ മാനേജമെന്റും കായികവിഭാഗം സ്റ്റാഫംഗങ്ങളും വിദ്യാർത്ഥികളും.