നെല്ലിയോട്: കെ.സി.വൈ.എം നെല്ലിയോട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹപൂർവ്വം എന്നപേരിൽ കാൻസർ രോഗികൾക്ക് പൊതിച്ചോർ വിതരണം ചെയ്തു. ഒക്ടോബർ 12 ശനിയാഴ്ച ആർ.സി.സി-യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഇടവകയിലെ ഭവനങ്ങളിൽ നിന്നും ശേഖരിച്ച170 പൊതിച്ചോറാണ് വിതരണം ചെയ്തത്. എക്സിക്യുട്ടീവ് അംഗങ്ങളുൾപ്പെടെ 12 യുവജനങ്ങൾ ഈ മഹനീയ സത്കർമ്മത്തിൽ പങ്കെടുത്തു. ഈ വർഷം മൂന്നാം തവണയാണ് പൊതിച്ചോർ വിതരനം നടക്കുന്നത്.