വിഴിഞ്ഞം: ജപമാല പ്രാർഥനയെ ലഹരിക്കെതിരെയുള്ള ആത്മീയ ആയുധമാക്കാൻ ആഹ്വനം ചെയ്ത് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപോലീത്ത റവ. ഡോ. തോമസ് ജെ. നെറ്റോ. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ ലീജിയന്‍ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ നേതൃത്വത്തില്‍ ജപമാല മാസാചരണത്തോടനുബന്ധിച്ച് നടന്ന് ജപമാല റാലിക്ക് ശേഷം നടന്ന പൊന്തിഫിക്കൽ ദിവ്യബലിയർപ്പണത്തിൽ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഒക്ടോബർ 26 ഞായറാഴ്ച വടക്കൻ മേഖലയിൽ നിന്നും തെക്കൻ മേഖലയിൽ നിന്നുള്ള ഇടവകകളിലെ ലീജിയന്‍ ഓഫ് മേരിഅംഗങ്ങൾ പങ്കെടുത്ത ജപമാല റാലി വിഴിഞ്ഞം പരിശുദ്ധ സിന്ധുയാത്ര മാതാ ദൈവാലയത്തില്‍സമാപിച്ചു. വിവിധ നിയോഗങ്ങൾ അർപ്പിച്ച് നടന്ന ജപമാല റാലിയിൽ ആയിരകണക്കിന് വിശ്വാസികൾ അണിനിരന്നു. തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ മുഖ്യകാർമികത്വം വഹിച്ചു. വ്യക്തിപരമായും കുടുംബങ്ങളിലും ജപമാല പ്രാർത്ഥന ചൊല്ലുന്നതിൽ മുടക്കം വരുത്തരുതെന്നും ലഹരിക്കെതിരെയും ലോക സമാധാനത്തിനുംവേണ്ടി നിരന്തരം പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

