തുമ്പ: തുമ്പ ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 21 സെപ്ത്ംബർ ഞായറാഴ്ച ഫാത്തിമ മാതാ പാലിയേറ്റീവ് കെയർ യൂണിറ്റ് ഹോസ്പിറ്റലിൽ തുമ്പ ഇടവക വികാരി ഫാ. ജോസ്മോൻ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഫാ. ലെനിൻരാജ് ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.
ജൂബിലി ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോ. പ്രിയ ജോയ് (പൾമനോളജിസ്റ്റ്), ഡോ. റിനി മേരി തോമസ് (ജനറൽ ഫിസിഷ്യൻ), ഡോ. ഷെറി എബ്രഹാം (ഓങ്കോളജിസ്റ്റ്), ഡോ. ബെനറ്റ് സൈലം (പീഡിയാട്രീഷൻ), ഡോ. ആൻ മേരി തോമസ് (ഗൈനക്കോളജിസ്റ്റ്) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ഡോക്ടർമാരുടെ സേവനത്തിന് പുറമേ രക്തപരിശോധനയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. ക്യാമ്പിൽ 150 രോഗികളോളം പങ്കെടുക്കുകയും, നഴ്സിങ് സൂപ്രണ്ട് സിസ്റ്റർ സരീറ്റ ഫിലിപ്പ് ഉൾപ്പെടെ 10 സ്റ്റാഫ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.

