കഴക്കൂട്ടം ∙ കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജ് മലയാള മനോരമയുടെ സഹകരണത്തോടെ കോളജ് ക്യാംപസിൽ റീഡേഴ്സ് കോർണർ ‘വായനയാണ് ലഹരി’ മന്ത്രി ജി.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ന് ഏറ്റവും ഗൗരവമുള്ള വിഷയം ലഹരി വസ്തുക്കളുടെ വ്യാപകമായ ഉപയോഗമാണ്. റീഡേഴ്സ് കോർണർ ‘വായനയാണ് ലഹരി’ അഭിനന്ദനാർഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പത്രങ്ങൾ വായിക്കുന്നത് വിദ്യാർഥികൾ ശീലമാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ കുറച്ചുകൂടി ശക്തമാക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോളജ് മാനേജർ ഫാ. ഡോ.എ.ആർ.ജോൺ അധ്യക്ഷത വഹിച്ചു. എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ.ആർ.അജയ് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ നിസാർ, ഡീൻ ഡോ. സാംസൺ, ബർസാർ ഫാ. ജിം കാർവിൻ, പിആർഒ ആർ.പി.അഭിജിത്ത്, മലയാള മനോരമ സർക്കുലേഷൻ ഓഫിസർ ജോഷി ജോൺ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.