മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചനമറിയിച്ച് അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ. അര നൂറ്റാണ്ടുകാലത്തെ നിസ്വാർത്ഥ സേവനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഭരണാധികാരിയും ജനപ്രതിനിധിയും പൊതുപ്രവർത്തകനുമായിരുന്നു ശ്രീ. ഉമ്മൻചാണ്ടി.
കേരളത്തിലെ സാധാരണക്കാരായ മനുഷ്യർ ഏറെ ആദരിക്കുന്ന രാഷ്ട്രീയ നേതാവായിരുന്ന ശ്രീ. ഉമ്മൻചാണ്ടിയുടെ ജനസേവനത്തിന്റെ ജനകീയമുഖം’ എക്കാലത്തേയും പൊതുപ്രവർത്തകർക്ക് മാതൃകയാണ്. തന്റെ മുഴുവൻ സമയവും കർമ്മനിരതനായി എല്ലാവരോടും കരുതലും കരുണയും പ്രകടമാക്കിയ പ്രിയപ്പെട്ട ശ്രീ. ഉമ്മൻചാ ണ്ടിയുടെ സ്മരണയ്ക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു. അദ്ദേഹ ത്തിന്റെ ആത്മശാന്തിക്കായ് പ്രാർത്ഥിക്കുന്നു. കുടുംബാംഗങ്ങളോടും ശ്രീ. ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്ന ഓരോരുത്തരോടുമുള്ള തിരുവനന്തപുരം ലത്തീൻ സഭയുടെ അനുശോചനം അറിയിക്കുന്നതായും അതിരൂപത അധ്യക്ഷൻ അറിയിച്ചു.