പുതിയ പൗരസ്ത്യ തിരുസംഘാദ്ധ്യക്ഷനായി ആർച്ച്ബിഷപ്പ് ക്ളോഡിയോ ജുജേറോത്തിയെ ഫ്രാൻസീസ് പാപ്പ നിയമിച്ചു. കർദ്ദിനാൾ ലിയനാർഡോ സാന്ദ്രിക്ക് പകരക്കാരനായാണ് ഇറ്റാലിയൻ ബിഷപ്പായ ആർച്ച്ബിഷപ്പ് ക്ളോഡിയോ ജുജേറോത്തിയുടെ നിയമനം.
നിലവിൽ ഗ്രേറ്റ് ബ്രിട്ടന്റെ വത്തിക്കാൻ നുൺഷ്യോ ആണ് 67 കാരനായ ആർച്ച്ബിഷപ്പ് ക്ളോഡിയോ ജുജേറോത്തി.
1955 ൽ ഇറ്റലിയിലെ വെറോണയിലാണ് ക്ളോഡിയോ ജുജേറോത്തിയുടെ ജനനം. 1982 മെയ് 29 ന് അദ്ദേഹം വെറോണ രൂപതാ വൈദികനായി പട്ടം സ്വീകരിച്ചു. 1997 ൽ ജോൺ പോൾ രണ്ടാമൻ ഫ്രാൻസീസ് പാപ്പ അദ്ദേഹത്തെ പൗരസ്ത്യ തിരുസംഘത്തിന്റെ അണ്ടർ സെക്രട്ടറിയായി നിയമിച്ചു.
2001 ൽ അദ്ദേഹത്തെ വത്തിക്കാന്റെ നയതന്ത്ര കാര്യാലയത്തിലേക്ക് മാറ്റി.
ജോർജിയ,അർമേനിയ ,അസർബൈജാൻ, ബെലാറൂസ്, ഉക്രൈൻ എന്നീ രാജ്യങ്ങളിലെ നുൺഷ്യോ ആയി സേവനമനുഷ്ഠിച്ച ശേഷമാണ് 2020 ൽ അദ്ദേഹം ഗ്രേറ്റ് ബ്രിട്ടന്റെ വത്തിക്കാൻ നുൺഷ്യോ ആയി നിയമിതനായത്.