“തന്നെത്തന്നെ ശൂന്യമാക്കുകയും മരണത്തോളം നമുക്കുവേണ്ടി തന്നെത്തന്നെ താഴ്ത്തുകയും ചെയ്തവന്റെ മേൽ അനുദിനം നമ്മുടെ കണ്ണുകൾ സ്ഥാപിക്കുക.”
റോം: താൻ മെത്രാനായുള്ള റോം രൂപതയിലെ വൈദികർക്കായി റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിൻറെ ഓർമ്മയാചരണ ദിനമായിരുന്ന ആഗസ്റ്റ് അഞ്ചിന് തയ്യാറാക്കിയ വൈദിക ആധിപത്യത്തിനും ആത്മീയ ലൗകികതയ്ക്കും എതിരെ പാപ്പ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ആദ്ധ്യാത്മിക ലൗകികത സഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിപത്താണെന്ന് ഹെൻറി ദെ ലുബാച് എന്ന വൈദികൻറെ വാക്കുകൾ ഉദ്ധരിച്ചാണ് വിഷയത്തെ പ്രതിപാദിക്കുന്നത്. ഈ ആത്മീയ ലൗകികത സഭയെ ആക്രമിക്കുകയും സഭയുടെ തത്ത്വത്തെത്തന്നെ തുരങ്കം വച്ചുകൊണ്ട് അതിനെ ദുഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്താൽ, അനന്തമായി വിനാശകരമായിരിക്കും ഫലമെന്നും ആയതിനാൽ ഈ വിപത്തുകളിൽ നിപതിക്കാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പാപ്പ ഓർമ്മിപ്പിക്കുന്നു.
സുവിശേഷ സ്രോതസ്സുകളിലേക്ക് മടങ്ങുക, ശീലങ്ങളെ മറികടക്കാൻ പുതിയ ഊർജ്ജം കണ്ടെത്തുക, പഴയ സഭാ സ്ഥാപനങ്ങളിൽ പോലും ഒരു പുതിയ ചൈതന്യം അവതരിപ്പിക്കേണ്ടതുണ്ട്. ക്രൂശിക്കപ്പെട്ട യേശുവിനെ നോക്കുക, തന്നെത്തന്നെ ശൂന്യമാക്കുകയും മരണത്തോളം നമുക്കുവേണ്ടി തന്നെത്തന്നെ താഴ്ത്തുകയും ചെയ്തവന്റെ മേൽ അനുദിനം നമ്മുടെ കണ്ണുകൾ സ്ഥാപിക്കുക. ബലഹീനതകളിൽ തളരാതെ പ്രത്യാശയിലും പ്രാർത്ഥനയിലും മുന്നേറുക എന്നീ നിർദ്ദേശങ്ങളും പാപ്പ പങ്കുവയ്ക്കുന്നു.