Contact
Submit Your News
Tuesday, May 5, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

തനിക്കെതിരെ ഉന്നയിച്ച കുറ്റകൃത്യങ്ങൾ ആരോപണമുന്നയിച്ചവർ തന്നെ തെളിയിക്കണം: മോൺ. യൂജിൻ എച് പേരേര

jv-telma-editor by jv-telma-editor
11 July 2023
in Announcements, Archdiocese
0
0
SHARES
216
VIEWS
Share on FacebookShare on TwitterShare on Whatsapp

തനിക്കെതിരെ ഉന്നയിച്ച വ്യാജ കുറ്റകൃത്യങ്ങൾ താൻ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവർ തന്നെ തെളിയിക്കട്ടെയെന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര. മുതലപ്പൊഴിയിലെ അപകട സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി വി. ശിവൻകുട്ടി സംഭവസ്ഥലത്തെത്തിയ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേരയ്ക്കെതിരേ ആരോപണമുന്നയിക്കുകയും പൊലീസ് കലാപാഹ്വാനത്തിന് കേസെടുക്കുകയും ചെയ്തു. അതു സംബന്ധിച്ച മോൺ. യൂജിൻ എച് പെരേരയുടെ വിശദീകരണം.
തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടമുണ്ടാവുകയും, അവിടെ സന്ദർശനത്തിനെത്തിയ മന്ത്രിമാർ അവിടെയുണ്ടായിരുന്ന ജനങ്ങളോട് തട്ടിക്കയറുകയും ഷോ കാണിക്കരുതെന്ന് പറയുകയുമായിരുന്നു.

മന്ത്രി ശിവൻകുട്ടി സ്ഥലവാസികളോട് മര്യാദയില്ലാതെയാണ് പെരുമാറിയത്. സംഭവങ്ങൾ വളച്ചൊടിക്കുന്ന സ്ഥിരം ശൈലിയാണ് അവരിപ്പോഴും പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ അവകാശങ്ങളും ന്യായമായ സംഭാഷണങ്ങളും ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് രാജ്യത്തുള്ളതെന്ന് പറയുമ്പോഴും ഇന്ന് ഭരണകൂട ഭീകരതയാണ് സാധാരണക്കാരായ ജനങ്ങൾക്കെതിരെ അരങ്ങേറുന്നത്. കേസെടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ വലിയ അലംഭാവം ഉണ്ടായതിനാൽ ആരുടെയെങ്കിലും പേരിൽ കുറ്റമാരോപിച്ച് രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നത്. അവിടെ കൂടിയിരുന്ന ജനങ്ങളെ കേൾക്കാനോ നടപടികൾ സ്വീകരിക്കാനോ മന്ത്രിമാർ തയ്യാറായില്ല. പകരം, ജനങ്ങളോട് ഷോ കാണിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്.

നേരത്തെ തന്നെ പാർട്ടി പ്രവർത്തകരെ ജനങ്ങൾക്കെതിരെ അവിടെ അണിനിരത്തിയിരുന്നു. ഈ സീസൺ തുടങ്ങുന്നതിനു മുമ്പു തന്നെ മുതലപ്പൊഴിയിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത അധികാരികളോട് പറഞ്ഞിരുന്നു. ഒന്നും ചെയ്തില്ല.

കാലവർഷം ആരംഭിച്ച ശേഷം തുടർച്ചയായ പത്താം തവണയാണ് പൊഴിമുഖത്ത് മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ സീസണിൽ 12 പേരാണ് ഇവിടെ മരണമടഞ്ഞത്. പൊഴി ഉണ്ടാക്കിയ ശേഷം അറുപതിലധികം പേർ മരിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരത്തിന്റെ ഒത്തുതീർപ്പനുസരിച്ച് മുതലപ്പൊഴിയിൽ മികച്ച സുരക്ഷാസംവിധാനം ഒരുക്കേണ്ടതായിരുന്നു. അതും ചെയ്തില്ല.

വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതികാഘാതം പഠിക്കാനായി വിദഗ്ദ സമിതിയെ നിയോഗിക്കുമെന്ന ഉറപ്പിൻ പ്രകാരം നിയോഗിച്ച പൂനെ വാട്ടർ ആൻഡ് പവർ അതോറിറ്റി വന്ന് സ്ഥലം സന്ദർശിക്കുക മാത്രമാണ് ചെയ്തത്. ഇടക്കാല റിപ്പോർട്ട് പോലും കൊടുത്തിട്ടില്ലെന്നും മോൺ. യൂജിൻ പെരേര വിശദീകരിച്ചു.

Previous Post

മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാരിന്റെ കെടുകാര്യസ്ഥത: കെആർഎൽസിസി

Next Post

മുതലപ്പൊഴി അപകടം: നാല്‌ മരണം, എല്ലാ മൃതദേഹങ്ങളും കണ്ടെത്തി

Next Post

മുതലപ്പൊഴി അപകടം: നാല്‌ മരണം, എല്ലാ മൃതദേഹങ്ങളും കണ്ടെത്തി

No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.