മഞ്ഞുമൽ പ്രൊവിൻസിലെ ഒ സി ഡി വൈദികരുടെ നേതൃത്വത്തിൽ നടന്ന സക്കറിയ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരം അതിരൂപതയിലെ റവ. ഫാ. ഷാബിനും റവ. ഫാ. സനീഷും . അതിരൂപതയിൽ നിന്നും മത്സരിച്ച ഇവർ ഡബിൾസ് മത്സരത്തിൽ 10000 രൂപയും ഫലകവും കരസ്ഥമാക്കി. കേരളത്തിലെ കത്തോലിക്കാ വൈദികർക്കായാണ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചത്.
ടൂർണമെന്റിൽ ലത്തീൻ, സീറോ മലബാർ, മലങ്കര തുടങ്ങിയ റീത്തുകളിലെയും നിരവധി കോൺഗ്രീരിയേഷനുകളിൽ നിന്നുള്ള 48 ടീമുകളാണ് മത്സരിച്ചത്. നാലാം തീയതി കൊച്ചിൻ സ്പോർട്സ് അറിനയിൽ വച്ച് നടന്ന ടൂർണ്ണമെന്റ് ഇന്ത്യയിലെ ഇന്റർനാഷണൽ ബാഡ്മിന്റൺ താരമായ പി വി തുളസി ഉദ്ഘാടനം ചെയ്തു. പാലാ രൂപതയിൽ നിന്നുള്ള ടീം ഒന്നാം സ്ഥാനവും സി എം ഐ സഭാ വൈദികറ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.