30935 പോയിന്റോടെ തിരുവനന്തപുരം അതിരൂപതയിലെ പൂന്തുറ ഇടവക അംഗമായ കാൽവിനോ കാർനെറ്റ് ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 29045 മാർക്കോടെ വവ്വാമൂല ഇടവകാംഗം ശ്രീമതി ഗ്രേസി തോമസ് രണ്ടും, 28550 പോയിന്റോടെ പൂഴിക്കുന്ന് ഇടവക അംഗമായ ശ്രീമതി റീജ സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലോഗോസ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത് കളിച്ചുകൊണ്ട് തയ്യാറെടുത്തവരിൽ നിന്നും കൂടുതൽ പോയിന്റ് നേടിയവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്.
ഇക്കുറി എല്ലാ രൂപതകളിൽ നിന്നുള്ളവർക്കും സമ്മാനം ലഭിക്കുമെന്ന് അറിയിച്ചിരുന്നതിനാൽ വിവധ രൂപതകളിൽ നിന്നും പങ്കാളിത്തമുണ്ടായിരുന്നു. ആദ്യ പത്ത് സ്ഥാനക്കാർക്ക് ലഭിക്കുന്ന പ്രോത്സാഹന സമ്മാനത്തിന് മൂന്ന് പേർ മറ്റു രൂപതകളിൽ നിന്നെത്തിയപ്പോൾ ഭൂരിഭാഗം സമ്മാനാർഹരും തിരുവനന്തപുരം അതിരൂപതയിൽ നിന്നുള്ളവർ തന്നെയായിരുന്നു. ശ്രീമതി ഫിജി ബെയ്സിൽ പെരേര, ശ്രീമതി റീനു സിൽവസ്റ്റർ, ശ്രീമതി ബീന ജോൺസൺ, ശ്രീ അജു മാത്യു, ശ്രീമതി കെസിയ ജോൺസൺ, ശ്രീമതി കെസിയ മാർഗരറ്റ്, ശ്രീമതി ജ്യോതി എൽ, ശ്രീമതി റീനു അനുരാജ്, ശ്രീമതി ലൗറ ലോപ്പസ് എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിനർഹരായ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയവർ.
കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയ 100 പേർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്നും സമ്മാനം നൽകുന്ന തീയതിയും സ്ഥലവും സമ്മാനാർഹരെ അതിരൂപതാ സമൂഹമാധ്യമ പ്ളാറ്റ്ഫോമുകളിലൂടെ (ലോഗോസ് ക്വിസ്സിന്റെ ഫെയ്സ്ബുക്ക് പേജ്) അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു.
2017 -മുതല്‍ പുറത്തിറക്കാനാരംഭിച്ച ആപ്പിൽ ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്ന് ലോഗോസ് ക്വിസ്സിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി മത്സരിച്ചത്. സെക്കൻഡുകൾക്കുള്ളിൽ, ആദ്യശ്രമത്തിൽ തന്നെ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയവർക്കാണ് കൂടുതൽ പോയിൻറ് ലഭിക്കുക. അത്തരത്തിലാണ് വർഷങ്ങളായി ഗെയിം ക്രമീകരിച്ചത്. ഞായറാഴ്ച ഉച്ചവരെയായിരുന്നു മത്സരിക്കാൻ അവസരമെങ്കിലും, നടക്കാൻ പോകുന്ന സംസ്ഥാന, രൂപതാ, ഫെറോനാ മത്സരപ്പരീക്ഷക്കൾക്ക് പരീശീലിക്കാൻ സഹായിക്കുന്ന തരത്തിൽ ഗെയിം ഇപ്പോഴും പ്ലേസ്റ്റോറിൽ ലഭ്യമാണ്.
താഴെ കൊടുത്തിരിക്കുന്നതാണ് ആദ്യ നൂറിലെത്തി സർട്ടിഫിക്കറ്റിന് അർഹരായവർ.