2015-ൽ ശ്രീ തോമസ് ഐസക് വിഴിഞ്ഞം സംബന്ധിച്ച് ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റാണ് വീണ്ടും ചില സൈബർ ഇടങ്ങളിൽ ചർച്ചയാവുന്നത്
പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്നലെ നിയമസഭയിലെ ചോദ്യോത്തരവേള മുഴുവന്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ചായിരുന്നു. രണ്ടു ചോദ്യങ്ങള്‍ ക്ലബു ചെയ്ത സ്പീക്കര്‍ വിഴിഞ്ഞം പോര്‍ട്ടിനെക്കുറിച്ചുളള എന്‍റെ ചോദ്യം ക്ലബു ചെയ്യാന്‍ വിസമ്മതിച്ചു. ദൗര്‍ഭാഗ്യവശാല്‍ എനിക്ക് ഉപചോദ്യവും കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ ചോദിക്കാനുദ്ദേശിച്ച ചോദ്യം ഇവിടെ കുറിക്കട്ടെ.
മൊത്തം പദ്ധതിത്തുക 7525 കോടി രൂപ. ഇതില്‍ 75 ശതമാനവും കേരള സര്‍ക്കാരാണ് മുടക്കുന്നത്. എന്നാല്‍ മുതല്‍മുടക്കുന്ന കേരള സര്‍ക്കാരിന് 20 വര്‍ഷം കഴിയുമ്പോള്‍ വരുമാനത്തിന്‍റെ ഒരു ശതമാനം കിട്ടും – അതായത് 11.71 കോടി രൂപ. ഇതിന്‍റെ 40 ശതമാനം വിജിഎഫിന് കേന്ദ്രം മുടക്കിയ പണത്തിന് തിരിച്ചടവായി നല്‍കണം. കേരള സര്‍ക്കാരിന് കിട്ടുക 6.95 കോടി രൂപ.
നാല്‍പതു വര്‍ഷം കഴിയുമ്പോള്‍ 827 കോടി രൂപ കിട്ടും. ഇതിന്‍റെ 40 ശതമാനം കേന്ദ്രത്തിനു കൊടുക്കണം., അപ്പോള്‍ കേരളം മുടക്കിയ അയ്യായിരത്തില്‍പ്പരം കോടി രൂപയുടെ മൂല്യം പത്തു ശതമാനം പലിശവെച്ചു കൂട്ടുകയാണെങ്കില്‍ രണ്ടര ലക്ഷം കോടിയിലേറെ വരും. ഈ മുതല്‍മുടക്കിനാണ് തുച്ഛമായ പ്രതിഫലം കിട്ടുന്നത്. പദ്ധതിരേഖയില്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി തുറമുഖേതര ആവശ്യത്തിന് മുപ്പതു ശതമാനം ഭൂമി ഉപയോഗിക്കാനും അദാനിയ്ക്ക് അവകാശമുണ്ട്. എന്തു സാമ്പത്തിക ന്യായമാണ് ഈ ഏര്‍പ്പാടിനു പിന്നിലുളളത്?
അദാനി മാത്രം പങ്കെടുത്ത ടെന്‍ഡറിലെ വ്യവസ്ഥ ന്യായമാണോ അല്ലയോ എന്ന് എങ്ങനെ പറയും? ഇതിനെക്കാള്‍ ഉദാരമായ വ്യവസ്ഥയില്‍ മറ്റാരെങ്കിലും പദ്ധതി നടത്താന്‍ തയ്യാറാണോ എന്ന് എന്തുകൊണ്ടാണ് കേരള സര്‍ക്കാരിന് ചോദിക്കാന്‍ കഴിയാത്തത്?
ഈ ചോദ്യങ്ങള്‍ക്കുത്തരമില്ലാതാകുമ്പോഴാണ് അവിഹിതമായ ഏര്‍പ്പാടുകള്‍ ഈ കരാറിനു പിന്നിലുണ്ട് എന്നു വിശ്വസിക്കേണ്ടി വരുന്നത്.