ഫാ. ലോറൻസ് കുലാസ് അതിരൂപത ശുശ്രൂഷ സമിതികളുടെ കോർഡിനേറ്ററായി സ്ഥാനമേറ്റു. അതിരൂപതാധ്യക്ഷൻ സന്നിഹിതനായിരുന്ന ചടങ്ങിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവും, വിവിധ ശുശ്രൂഷ ഡയറക്ടർമാരും പങ്കെടുത്തു.
പുല്ലുവിള സ്വദേശികളായ ജോൺ കുലാസിന്റെയും സ്റ്റെല്ലാമ്മയുടെയും മകനാണിദ്ദേഹം. ലിയോ തേർട്ടീൻത്, പുല്ലുവിള, ഗവ. എൽ. പി. എസ്., ഗവ. എച്ച്. എസ്. പൂവാർ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1985-ൽ സെന്റ് വിൻസെന്റ്സ് സെമിനാരിയിൽ ചേർന്നു.തുടർന്ന് മൈസൂർ,സെന്റ് ജോസഫ് സെമിനാരിയിൽ ഫിലോസഫി, തിയോളജി പഠനം പൂർത്തിയാക്കി.1996-ൽ പൗരോഹിത്യം സ്വീകരിച്ചു. ശേഷം പാളയം ഇടവകയിൽ സഹവികാരിയായും, കെ. സി.എസ്. എൽ. ഡയറക്ടർ ആയും, അതിരൂപത അധ്യക്ഷന്റെ പേർസണൽ സെക്രട്ടറിയായും, കഴക്കൂട്ടം ഇടവക വികാരിയായും, സി. സി. ബി.ഐ. എക്സിക്യൂട്ടീവ് സെക്രട്ടറിയായും, പാസ്ട്രൽ മിനിസ്ട്രി ഡയറക്ടറായും സേവനമാനുഷ്ഠിക്കുകയാണ്. 1996-ൽ പൗരോഹിത്യ ജീവിതത്തിലേക്ക് കാലൂന്നിയ വൈദീകൻ നിലവിൽ പോങ്ങുംമൂട് ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്നു.