മൺവിള : തിരുവനന്തപുരം അതിരൂപതയിലെ നിർധനരായ വിദ്യാർഥികൾക്കായി ആരംഭിച്ച ‘ബോയ്സ് ടൗൺ’ എന്ന സ്ഥാപനത്തിനു പുതിയ കെട്ടിടം. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ലിറ്റിൽ വേ’ അസോസിയേഷൻറെയും, ജർമനിയിൽ ഉള്ള ‘ഹാർട്ട് മുട്ടിന്റെയും’, ‘മരിയൻ എൻജിനീയറിങ് കോളേജിന്റെയും’ സാമ്പത്തിക സഹായത്തോടെയാണ് ‘ബോയ്സ് ടൗൺ’ന്റെ ദീർഘകാല സ്വപ്നായ കെട്ടിട നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ സാധിച്ചത്. തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവാണ് നവീകരിച്ച കെട്ടിടം ആശിര്വദിച്ച് നൽകിയത്.
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി അതിരൂപതലത്തിൽ ആരംഭിച്ച സ്ഥാപനമാണ് മൺവിളയിൽ സ്ഥിതി ചെയ്യുന്ന ‘ബോയ്സ് ടൗൺ’ എന്ന സ്ഥാപനം. 1968ലാണ് കെട്ടിടം കുട്ടികൾക്കായി നിർമ്മിക്കപ്പെടുന്നത്.