തിരുവനന്തപുരം : വിഴിഞ്ഞം ഉർസുലൈൻ സോഷ്യൽ ആക്ഷൻ , ജൻശിക്ഷൻ സൻസ്ഥാൻ , ലീഗൽ സർവീസ് അതോറിറ്റി എന്നിവരുടെ സംയുക്തഭിമുഖ്യത്തിൽ വനിതദിനാഘോഷം നടത്തപെടുകയുണ്ടായി. സ്ത്രീകളുടെ കഴിവും സാധ്യതകളും സമൂഹ നന്മയ്ക്കു ഉപയുക്തമാക്കക എന്ന ലക്ഷ്യത്തോടെ സ്ത്രീ പുരുഷ സമത്വം എന്ന വിഷയത്തിൽ സെമിനാർ നടത്തുകയും തുടർന്ന് പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തു. ഉർസുലൈൻ സോഷ്യൽ ആക്ഷൻ കോർഡിനേറ്റർ സിസ്റ്റർ ജ്യോസ്ന അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക വികാരി ഫാദർ മൈക്കിൾ തോമസ് ഉദ്ഘാടനം കർമ്മം നിർവഹിച്ചു. ജെ. എസ്. എസ് ഡയറക്ടർ ശ്രീ സതീഷ് സാർ മുഖ്യപ്രഭാഷണം നടത്തി തുടർന്ന് അഡ്വക്കേറ്റ് ശ്രീമതി ഷെറിൻ. ശ്രീമതി അസുന്തമോഹൻ(സി.പി.ഐ.എം. എൽ. സി മെമ്പർ ),ശ്രീമതി ഗ്ലാഡിസ് അലക്സ് (മഹിളാകോൺഗ്രസ് കോവളം നിയോജകമണ്ഡലം പ്രസിഡന്റ് ), ശ്രീ സെബാസ്റ്റ്യൻ ബ്രിട്ടോ (അദാനി ഫൗൺഡേഷൻ പ്രോഗ്രാം മാനേജർ ), ശ്രീമതി ഹെലൻ സേവ്യർ, ശ്രീമതി അജിത (ലീഗൽ ഏയ്ഡ് വോളിന്റിർ )എന്നിവർ ആശംസകൾ അർപ്പിച്ചു ശ്രീമതി സോളാ കാർപെറ്റ് സ്വാഗതവും നിമ്മി നന്ദിയും അർപ്പിച്ചു തുടർന്ന് എല്ല വനിതകൾക്കും വൃക്ഷ തൈ നൽകി ആദരിക്കുകയുണ്ടായി ഒപ്പം വനിതാ സംരംഭക ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടത്തുകയുണ്ടായി സ്ത്രീകൾക്ക് ലിംഗ സമത്വത്തെ കുറിച്ച് പുത്തൻ അറിവ് ലഭിക്കാൻ ഈ പരിപാടി സഹായകമായി.