10 ദിവസത്തെ ക്രിസ്തു രാജത്വ തിരുനാൾ ആഘോഷങ്ങൾക്ക് വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദൈവാലയത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ്. റെവ. ഡോ. സൂസൈ പാക്യം പിതാവിൻറെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടെ സമാപനം കുറിച്ചു.
നിരവധി വൈദികർ സന്യസ്തർ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തീർത്ഥാടകർ ഇടവക ജനങ്ങൾ തുടങ്ങി അനേകായിരങ്ങൾ സമൂഹ ദിവ്യബലിയിൽ പങ്കുകാരായി. ക്രിസ്തു രാജത്വ തിരുനാളോടെ ആരാധനാ ക്രമത്തിലെ ഒരു വർഷം അവസാനിക്കുന്നു എന്ന പ്രതേകത കൂടിയുണ്ട്.