പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഡിഫെൻസ് പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു. തീരദേശ മേഖലയിലെ നമ്മുടെ മക്കളെ ഇന്ത്യയെ വിവിധ സേന വിഭാഗങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി എഴുത്തു പരീക്ഷയ്ക്കും ശാരീരിക ക്ഷമത പരീക്ഷയ്ക്കും പരിശീലന പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫേറോന വിദ്യാഭ്യാസ ശുശ്രുഷ സമിതി ഈ പരിപാടിക്ക് തുടക്കംക്കുറിച്ചത്.
പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം 02-10-2021 ശനി 10 AM ന് അതിരൂപത വിദ്യാഭ്യാസ ഡയറക്ടർ Rev. Fr. Melkon അവർകൾ നിർവഹിച്ചു.
കായിക ശേഷിയും അഭിരുചിയും ഉള്ള ഉദ്യോഗാർത്ഥികൾ ആയ യുവതി യുവാക്കളെ ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ എത്ത പെടണം എന്നും ഇതിലേക്കായി തീഷ്ണമായി പരിശ്രമിക്കുകയും ഇത് നേടിയെടുക്കണം എന്നും ഉദ്ഘാടന സന്ദേശമായി melkon അച്ചൻ പറഞ്ഞു. ഫെറോന വിദ്യാഭ്യാസ കോർഡിനേറ്റർ Rev. Fr. Pratheep Joseph അധ്യക്ഷത വഹിച്ചു. , ഡിഫൻസ് മേഖലയിലെ തൊഴിൽ സാധ്യതകളെ പറ്റിയും അത് ലഭിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് നിശ്ചയ ദാർഢ്യവും കഠിന പ്രയത്നവും ഉണ്ടാകണമെന്നും അധ്യക്ഷ പ്രസംഗത്തിൽ Pratheep അച്ചൻ ഉദ്യോഗാർഥികളെ ഓർമിപ്പിച്ചു. പുല്ലുവിള ഫെറോന ഉന്നത വിദ്യാഭ്യാസ കൺവീനർ ശ്രീ. ഷെറി.J. C, ഏവരെയും സ്വാഗതം ചെയ്തു. പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ Animator ശ്രീമതി. മേരി ത്രേസ്യ മോറായിസ്, പരിശീലന പദ്ധതിയുടെ സംശിപ്തവതരണം നടത്തി. ഫെറോന
വികാരി Rev. Fr. Silvester kuris അനുഗ്രഹ പ്രഭാഷണവും Pallam ഇടവക വികാരി ബിജിൻ അച്ചൻ ആശംസകളും നടത്തി. അതിരൂപത Edn. Expert Sri. Joy Lawrence എല്ലാവർക്കും നന്ദി. പറയുകയും ചെയ്തു.
തുടർന്ന് ഉദ്ഘാടന ചടങ്ങിനുശേഷം
സൈനിക അർദ്ധ സൈനിക വിഭാഗങ്ങളിലെ വിവിധങ്ങളായ തൊഴിലവസരങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും തൊഴിൽ ലഭ്യതയ്ക്ക് വേണ്ട മാനദണ്ഡങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കരസേന വ്യാമസേന നാവികസേന മേഖലകളിലെ ഉദ്യോഗസ്ഥരായ ശ്രീമാൻ ജൂസ ഫെർണാണ്ടസ്, ജോമോൻ എന്നിവർ ബോധവൽക്കരണം നടത്തി. പുല്ലുവിള ഫെറോനയിൽ നിന്ന് 76 കുട്ടികളും , കോവളം ഫെറോനയിലെ വിഴിഞ്ഞം ഇടവകയിൽ നിന്നും 25 കുട്ടികളും അടക്കം ആകെ 101 ഉദ്യോഗാർത്ഥികളും അവരുടെ രക്ഷിതാക്കളും
ക്ലാസിൽ പങ്കെടുത്തു.
കുട്ടികൾക്കു ക്ലാസ്സ് നല്ലൊരു അനുഭവമായി മാറി.ശാരീരിക ക്ഷമത നിർണയത്തിന്റെ ഭാഗമായി 9-10-2021 ന് പുല്ലുവിള Leo XIII ഗ്രൗണ്ടിൽ പ്രതേക സെലെക്ഷൻ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.