റിപോർട്ടർ : രജിത വിൻസെൻ്റ്
റോം : പ്രതിരോധമരുന്ന് പ്രത്യാശയുടെ അടയാളമാണെന്നും ശാസ്ത്രത്തിൽ വിശ്വസിക്കുവാൻ ആഹ്വാനംചെയ്തും മാർപാപ്പ. വാക്സിനിന്റെ ആവശ്യകത അന്താരാഷ്ട്രതലത്തിൽ കർശനമായി ഉയരുമ്പോൾ, കൊറോണ എന്ന പേടിസ്വപ്നം ഇതിനിടയിലും പ്രത്യാശയുടെ അടയാളമായി വാക്സിൻ മാറുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മീഡിയ സെറ്റിന്റെ ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബിയോ മാർച്ചീസ് റാഗോണയുടെ ‘ ബിയൊണ്ട് ദി സ്റ്റോം’ എന്ന പുതിയ പുസ്തകത്തിന്റെ ഭാഗമായാണ് മാർപാപ്പാ ഈ ആമുഖപ്രസംഗം നടത്തിയത്.
‘ശാസ്ത്രത്തിൽ നാം ഇന്നും പ്രത്യാശയും വിശ്വാസവും കണ്ടെത്തേണ്ടതുണ്ട്. വാക്സിനു നന്ദി, ഞങ്ങൾ വീണ്ടും വെളിച്ചം കാണാൻ ശ്രമിക്കുകയാണ്, ഈ വൃത്തികെട്ട പേടിസ്വപ്നത്തിൽ നിന്നും ഞങ്ങൾ ഉയർന്നുവരുന്നു’, മാർപാപ്പ പറയുന്നു.
വർഷത്തിൽ ഉടനീളം അണുബാധ നിരക്ക് മാറിക്കൊണ്ടിരിക്കുന്ന അതിനാൽ യൂറോപ്പിലും ലോകത്തിന്റെ പല ഭാഗങ്ങളിലും വാക്സിനിന്റെ ആവശ്യകതകൾ ക്രമാനുസൃതമായി വർദ്ധിച്ചുവരികയാണ്. പല രാജ്യങ്ങൾക്കും അടിസ്ഥാന ദേശീയ തല പ്രവർത്തനങ്ങൾക്കും വാക്സിനേഷൻ തെളിയിക്കുന്ന ‘ഗ്രീൻ പാസ് ‘ ആവശ്യമാണ്.
ജിമ്മിൽ പോകുക, ഇൻഡോർ ഡൈനിങ്, വത്തിക്കാൻ മ്യൂസിയം ഉൾപ്പെടെയുള്ള മ്യൂസിയത്തിലേക്കോ, സിനിമ കാണുവാനോ ഓഗസ്റ്റ് 6 വരെ ഇറ്റലി ഗ്രീൻ പാസ് അല്ലെങ്കിൽ കോവിഡ് 19 നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. താമസിയാതെ, ഇറ്റാലിയൻ സർക്കാർ ഗ്രാമർ സ്കൂളുകൾ മുതൽ സർവ്വകലാശാലകൾ വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രൊഫസർ മാർക്കും കോവിഡ് 19 പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമാക്കി. ഒരു കോവിഡ് പരിശോധന പോസിറ്റീവ് ആയാൽ സ്കൂൾ അടച്ചു പൂട്ടൽ ഒഴിവാക്കാനും വേനൽകാലം അവസാനിക്കുമ്പോൾ ഈ വാക്സിൻ ആവശ്യകത കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു.
ഇറ്റലിയിൽ വാക്സിൻ വിരുദ്ധ പ്രക്ഷോഭങ്ങൾ വലിയതോതിൽ പരാജയപ്പെട്ടപ്പോൾ നിശ്ചിത സമയങ്ങളിലും ദിവസങ്ങളിലും ആളുകളെ പല പൊതുസ്ഥലങ്ങളിലും ചെറിയതോതിൽ അനുവദിച്ചിരുന്നു, എന്നാൽ ആരോഗ്യ പാസ് നിർബന്ധമായ ഫ്രാൻസ് പോലുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ കഫെകൾ, റസ്റ്റോറന്റുകൾ, മ്യൂസിയങ്ങൾ, സിനിമ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ദീർഘദൂര ഗതാഗതം എന്നിവയിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നിരുന്നത്. ഓഗസ്റ്റ് 9 മുതൽ 1,70,000 ആളുകൾ പങ്കെടുത്ത ഇരുന്നൂറിലധികം പ്രതിഷേധങ്ങളാണ് ഉണ്ടായത്.
ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മറ്റാരെല്ലാ വാക്സിൻ നിരസിക്കുന്നത് ഒരു ഒഴിവു കഴിവായി ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. വാക്സിനേഷനിൽ നിന്ന് രക്ഷപ്പെടാൻ സ്വാതന്ത്ര്യം ആവശ്യപ്പെടരുത്, കാരണം ഇത്തരം ചിന്ത ചില സന്ദർഭങ്ങളിൽ മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാകും.
സ്വാതന്ത്ര്യം എന്നത് വ്യക്തി സ്വാതന്ത്ര്യത്തേക്കാൾ വലുത് ആണ്. എന്നാൽ പൊതു കടമ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ടതാണ്. എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും ജനങ്ങൾ ശാസ്ത്രത്തെ പിന്തുണയ്ക്കണമെന്ന് മാതരല്ല അഭ്യർത്ഥിച്ചു.
1978 സെപ്റ്റംബർ 20ന് ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ പൊതു പ്രേക്ഷക പ്രസംഗം ഉദ്ധരിച്ചുകൊണ്ട് എല്ലാ ക്രിസ്ത്യാനികൾക്കും പ്രത്യാശ ഒരു നിർബന്ധ ഗുണം ആണെന്നും അത് മൂന്നു സത്യങ്ങൾ ഉള്ള വിശ്വാസത്തിൽ നിന്ന് ഉയർന്ന് വരുന്നു എന്നും സർവ്വശക്തനായ ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നുവെന്നും ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തൻ ആണെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനുകൾ വികസിപ്പിച്ച ശാസ്ത്രജ്ഞർക്ക് ഫ്രാൻസിസ് മാർപാപ്പ നന്ദിപറഞ്ഞു. ഫലപ്രദമായ വാക്സിനുകൾ ലഭിക്കാൻ ശരിയായ കോമ്പിനേഷനുകൾ ഉണ്ടാക്കുവാനും മാസങ്ങളോളം പഠിച്ചവർക്കും പകർച്ചവ്യാധിയിൽ ഉടനീളം വളരെയധികം പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും സന്നദ്ധ പ്രവർത്തകർക്കും നന്ദി പറഞ്ഞു. ലോകത്തിലെ എല്ലാവർക്കും വാക്സിൻ ഒരേപോലെ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക എന്നതാണ് യഥാർത്ഥ വെല്ലുവിളി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മഹാമാരിയിൽ നിന്ന് കരകയറാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
” പ്രത്യാശയുടെ കൃപയ്ക്കായി ഞങ്ങൾ കർത്താവിനോട് ആവശ്യപ്പെടുന്നു പകർച്ചവാദി ഈ നിമിഷത്തിൽ പോലും അവൻ എപ്പോഴും ശ്രദ്ധിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു കാരണം അവർ നമ്മെ വീക്ഷിക്കാൻ അതും നമ്മെ സ്നേഹിക്കുന്ന തുമായ വിശ്വസ്തനായ സുഹൃത്താണ് ” അദ്ദേഹം പറഞ്ഞു.