ഈ വർഷത്തെ ഓണത്തിന് എല്ലാ വീടുകളിലും തിരുവോണ നാളില്‍ കുടുംബത്തോടൊപ്പം ഓണസദ്യ എന്ന പദ്ധതിയുമായിട്ടാണ് ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റിയന്‍ ഇടവക വ്യത്യസ്തമാകുന്നത്. തിരുവോണ നാളില്‍ ഇടവകയിലെ എല്ലാ വീടുകളിലും ഏറ്റവും കുറഞ്ഞത് ചോറ്, ഒഴിച്ചുകറി, 2 പച്ചക്കറികൾ ,1 പായസം എന്ന നിലയിൽ ഓണസദ്യ ഉറപ്പ് വരുത്തുക എന്ന ഇടവക കൗൺസിലിന്റെ ചിന്തയാണ് ‘ഓണസദ്യ ചലഞ്ചു’മായി മുന്നോട്ട് ഇറങ്ങാൻ പ്രചോദനമായത്.
എല്ലാ വീടുകളിലും തിരുവോണ നാളില്‍ ഓണസദ്യ എല്ലാ കുടുംബയൂണിറ്റ് ഭാരവാഹികളും ഉറപ്പുവരുത്തുക, ഓണസദ്യ തയ്യാറാക്കാന്‍ കഴിയാത്തവര്‍ക്ക് ഓരോ കുടുംബയൂണിറ്റിന്റെ ഉള്ളില്‍ നിന്നും തന്നെ സഹായം എത്തിക്കുക എന്നിങ്ങനെ ഉള്ള തിരുമാനങ്ങളുമായിട്ടാണ് ‘ഓണസദ്യ ചലഞ്ച്’ നടപ്പിലാക്കുന്നത് എന്ന് ഇടവക വികാരി റവ. ഫാ. ഡീജോ പത്രോസ് അറിയിച്ചു.