ടാബ്ലെറ്റ്/കംപ്യൂട്ടർ വിതരണം ചെയ്യുന്ന പദ്ധതി കോവിഡ് -19 മഹാമാരിമൂലം പഠനം പൂർണമായും ഓൺലൈനിൽ നടക്കുന്ന സാഹചര്യത്തിൽ ,പഠനം സാധ്യമല്ലാത്ത രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളുടെ മക്കളായ സ്കൂൾ വിദ്യാർത്ഥികൾക്ക് (പ്രൈമറി തലം മുതൽ ഹൈസ്‌കൂൾ വരെ) ടാബ്ലറ്റ്/കമ്പ്യൂട്ടർ വിതരണം ചെയ്യുന്ന പദ്ധതിനടപ്പിലാക്കുന്നതിന് ഫിഷറീസ് വകുപ്പ് പദ്ധതി നടത്തുന്നു . രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളുടെ മക്കളിൽ നിന്നും അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ലംപ്സംഗ്രാൻ് നല്കുന്ന സ്കൂളുകളിൽ നിന്നും ശേഖരിച്ച് സമർപ്പിക്കുവാൻ ഫിഷറീസ് വകുപ്പ് ഡയറക്ടർ, ഫിഷറീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി.ഓൺലൈൻ വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുന്ന മത്സ്യമേഖല -സ്കൂൾ വിദ്യാർത്ഥികൾ എത്രയും വേഗം പ്രസതുത വിവരം പഠിക്കുന്ന സകൂളിലെ പ്രിൻസിപ്പലിനെയൊ പ്രാദേശിക മത്സ്യഭവൻ ഓഫീസിനെയൊ ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്..
പ്രിൻസിപ്പാൾ/ഹെഡ്മാസ്റ്റർ ന്റെ സാക്ഷ്യപാത്രവും മത്സ്യത്തൊഴിലാളി പാസ്സ് ബുക്കിന്റെ കോപ്പിയുമായാണ് അടുത്തുളള ഫിഷറീസ് അധികാരികളെ കാണേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക്താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് കേരള മത്സ്യമേഖല വിദ്യാർത്ഥി സമിതി അറിയിച്ചു.
9567170785
9526645308