തിരുവനന്തപുരം അതിരൂപതയിലെ മറ്റൊരു തീരാപ്രേദേശം കൂടി ദുരന്തത്തിലെക്ക് പോവുകയാണ്. കേരളത്തിലെ ഏറ്റവും അവസാനത്തെ തീരദേശ ഗ്രാമമായ പൊഴിയൂർ മത്സ്യബന്ധനഗ്രാമമാണ് ഇപ്പൊൾ ശക്തമായ തീരശോഷണവും കടലക്രമണങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത്.പൊഴിയൂരിന് തെക്കുള്ള തമിഴ്നാട് ഭാഗത്തു കന്യാകുമാരി ജില്ലയിലെ നീരോടി, മാർത്താണ്ഡൻതുറ തുടങ്ങിയ പ്രദേശങ്ങളിൽ തമിഴ്നാട് സർക്കാർ കടലിലേക്ക് നീട്ടി പുലിമുട്ടുകൾ നിർമിച്ചതിന്റെ ഫലമായിട്ടാണ് കടൽ കയറുന്നത് എന്നാണ് ജനങ്ങൾ പറയുന്നത്. ഇന്നലെ ഉണ്ടായ കടലക്രമണത്തിൽ കൊല്ലംകോട് പ്രദേശത്തെ 13 വീടുകൾ ഭാഗീകമായും, 3 വീടുകൾ പൂർണമായും തകർന്നു. കുടുംബങ്ങളെ തൊട്ടടുത്ത സ്കൂളുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. നിലവിൽ ലോക ഡൗൺ ആയതിനാൽ ഈ പ്രദേശത്തെ സ്ഥിതിഗതികൾ വളരെ മോശമാണ്. ഇവിടത്തെ ഇടവക വികാരിമാരും ഇടവക കമ്മിറ്റിയും രാഷ്ട്രീയനേതൃത്വവും അധികാരികളെ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും കടൽകയറ്റവുമായി വുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജൂൺ-ജൂലൈ മാസങ്ങളിൽ എത്താൻ പോകുന്ന കാലവർഷത്തിൽ തീരദേശ പ്രദേശങ്ങൾ വളരെ രൂക്ഷമായ കടലക്രമണം നേരിടേണ്ടി വരും, അതിനാൽ സർക്കാർ സംവിധാനങ്ങൾ ജനങ്ങളുടെ ഭവനങ്ങളും,തൊഴിലിടങ്ങളും ഉപജീവനവും സംരക്ഷിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് ഇടവക.