പാപ്പായുടെ ആരോഗ്യത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് വത്തിക്കാൻ പ്രസ്സ് ഓഫിസ് മേധാവി, മത്തയോ ബ്രൂണി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. പാപ്പ ക്ഷീണിതനാണ് എന്നാലും യാതൊരു രോഗത്തിന്റെയും ബുദ്ധിമുട്ടോ രോഗലക്ഷണങ്ങളോ പാപ്പയിൽ ഇല്ല. ജലദോഷവും ചുമയും വളരെ കുറഞ്ഞതായും മത്തയോ ബ്രൂണി അറിയിച്ചു.
അവന്റൈന്‍ കുന്നിലെ വിഭൂതിത്തിരുനാളിനെ തുടര്‍ന്നാണ് ഫ്രാൻസിസ് പാപ്പക്ക് ശക്തമായ ജലദോഷം പിടിപെട്ടത്. ജലദോഷം പൂര്‍ണ്ണമായും വിട്ടുമാറായ്കയാലാണ് മാര്‍ച്ച് 1-Ɔο തിയതി ഞായറാഴ്ച വൈകുന്നേരം റോമന്‍ കൂറിയയിലെ അംഗങ്ങള്‍ക്കൊപ്പം റോമിനു പുറത്തുള്ള വാര്‍ഷിക ധ്യാനപരിപാടി പാപ്പാ റദ്ദാക്കിയത്.
വത്തിക്കാനില്‍ വിശ്രമിക്കുന്ന പാപ്പാ പതിവുപോലെ എല്ലാ ദിവസവും രാവിലെ ദിവ്യബലിയര്‍പ്പിക്കുകയും, റോമൻ കൂരിയയിലെ അംഗങ്ങള്‍ക്കായി വത്തിക്കാനില്‍ നിന്നും 40 കി. മീ. അകലെ അറീച്ചയിലെ സെന്റ് പോള്‍സ് സൊസൈറ്റിയുടെ ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന പരിപാടികളില്‍ മാധ്യമ സഹായത്തോടെ സാന്താ മാര്‍ത്തയിൽ (പേപ്പല്‍ വസതി) ഇരുന്ന് എല്ലാദിവസവും പങ്കെടുക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി വത്തിക്കാൻ വൃന്ദങ്ങൾ അറിയിച്ചു.