കഴക്കൂട്ടം: മരിയൻ എൻജിനീയറിങ് കോളജും പാലക്കാട് ഐഐടിയുമായി എം ഒ യു ഒപ്പിട്ടു. മരിയൻ എൻജിനീയറിങ് കോളേജിലെ ഇന്നവേഷൻ ആൻഡ് എൻറപ്രന്യൂർഷിപ്പ് ഡെവലപ്മെൻറ് സെൻററും ഐഐടി പാലക്കാട് ഇന്നവേഷൻ സെൻറർ ആയ ടെക്കിനും തമ്മിൽ ഒപ്പിട്ട ധാരണ പ്രകാരം പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനും അവയെ ഒരു സംരംഭമായി വളർത്തുന്നതിനും സംയുക്തമായി പ്രവർത്തിക്കും. തിരുവനന്തപുരത്ത് നടന്ന ഐഐടി പാലക്കാടിലെ ഇന്നവേഷൻ സബ്മിറ്റ് ആയ സമഗ്ര 2.0യിൽ വെച്ച് നടന്ന ചടങ്ങിൽ ഐഐടിയിലെ ഇന്നവേഷൻ ഹെഡ് ആയ ഡോ. വിവേക് ചതുർവേദി ( സിഇഒ -ടെക്കിന്) ഡോ. മിഥു ഉണ്ണിത്താൻ( സി ഒ ഒ)മരിയൻ എൻജിനീയറിങ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സാംസങ്, പ്രിൻസിപ്പൽ ഡോ. അജിത് പ്രഭു, ഡീൻ ഡോ. മനോജ് എം എന്നിവർ പങ്കെടുത്തു. ഐ ഐ ടി ഡയറക്ടർ പ്രൊഫ. ഡോ. ശേഷാദ്രി ശേഖർ സന്നിഹിതനായിരുന്നു.


