പുല്ലുവിള: പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി UP, HS, HSS വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് ഭാഷ നൈപുണ്യവികസന മത്സരങ്ങൾ സംഘടിപ്പിച്ചു. ഒക്ടോബർ 31 ശനിയാഴ്ച പുല്ലുവിള ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന മത്സരങ്ങളിൽ 9 ഇടവകകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ഉപന്യാസം, പ്രസംഗം, ഇന്റർവ്യൂ എന്നിവയിൽ പ്രാവിണ്യം തെളിയിക്കുകയാണ് ലക്ഷ്യം. 1,2,3 സ്ഥാനങ്ങൾ പുല്ലുവിള, പുതിയതുറ, കൊച്ചുതുറ, ലൂർദുപുരം & കൊല്ലംകോട് എന്നീ ഇടവകകളിലെ വിദ്യാർത്ഥികൾ നേടി. വിജയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസ്, മൊമന്റോ എന്നിവയും, പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും മെഡലുകളും നൽകി. നികിൽ, ആന്റണി ലോപ്പസ്, ശ്രീനു, അമല, ലൂസി എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായിരുന്നു. ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ കോർഡിനേറ്റർ ഫാ. ഫ്രഡി ജോയ്, ആനിമേറ്റർ, സമിതി അംഗങ്ങൾ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


