പേട്ട: പേട്ട ഫെറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ Talent 2026 – കനവ് ക്വിസ് മത്സരം സംഘടിപ്പിച്ചു. പരിപാടിക്ക് ഫെറോന കോഡിനേറ്റർ ഫാ. മെൽബിൻ സൂസൈ സ്വാഗതം പറഞ്ഞു. മത്സരത്തിന് ജോയ് ജോൺ നേതൃത്വം നൽകി. വിദ്യാഭ്യാസ ശുശ്രൂഷാ സെക്രട്ടറി, വിദ്യാഭ്യാസ ശുശ്രൂഷാ സമിതി പ്രതിനിധികൾ, കുട്ടികൾ എന്നിവരുള്‍പ്പെടെ 30 പേർ പരിപാടിയിൽ പങ്കെടുത്തു. ഫെറോന തലത്തിൽ നടന്ന കനവ് ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങൾ ആനിമേറ്റർ നിർവഹിച്ചു.
TALENT 2026 സമ്മാന ജേതാക്കൾ:
🥇 ഒന്നാം സ്ഥാനം – കുന്നിൻപുറം
🥈 രണ്ടാം സ്ഥാനം – വികാസ് നഗർ
🥉 മൂന്നാം സ്ഥാനം – ശ്രീകാര്യം
