കുലശേഖരം: വിൻസെന്റ് ഡി. പോൾ വട്ടിയൂർക്കാവ് ഫെറോന ഏരിയ കൗൺസിലിലെ കുലശേഖരം സെന്റ്. ആന്റണിസ് കോൺഫറൻസ് നിർദ്ധനാരായ വിദ്യാർഥികൾക്ക് പഠന മേശയും കസേരയും വിതരണം ചെയ്തു. കോൺഫറൻസ് പ്രസിഡന്റ് സി. ഗീതാജോയ് ആദ്യക്ഷത വഹിച്ച ചടങ്ങ് ഇടവക വികാരി ഫാ. ജോസ് ഫ്രാങ്ക്‌ളിൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ ഡി. ഫ്രാൻസിസ്, സീനിയർ വൈസ് പ്രസിഡന്റ് ബ്രദർ ഡയനീഷ്യസ് പെരേര, സെക്രട്ടറി ബ്രദർ ലോറൻസ്, പ്രൊജക്റ്റ് ഓഫീസർ ബ്രദർ തോംസൻ സാബു, വനിതാ പ്രതിനിധി സി. അനീറ്ററോയ്, ഏരിയാ കൗൺസിൽ വൈസ് പ്രസിഡന്റ് ബ്രദർ ദുരൈ എന്നിവർ ആശംസകൾ അർപ്പിച്ചു. കോൺഫറൻസ് പ്രൊജക്റ്റ് ഓഫീസർ ബ്രദർ ബെനഡിക്ട് രാജ് സ്വാഗതം ആശംസിച്ചു.

