വെട്ടുകാട്: വെട്ടുകാട് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ 2025–26 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ജൂലൈ 19 ഞായറാഴ്ച ദിവ്യബലി മധ്യേ ഇടവക വികാരി ഫാ. ഷാജു വില്യം അവാർഡുകൾ വിതരണം ചെയ്ത് വിദ്യാർത്ഥികളെ അനുമോദിക്കുകയും അവരുടെ തുടർ പഠനത്തിനും ഭാവിജീവിതത്തിനും ആശംസകൾ നേരുകയും ചെയ്തു. ഇടവക കൗൺസിൽ അംഗങ്ങളുടെയും വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചത്.

