Contact
Submit Your News
Wednesday, July 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

യുദ്ധം അഭയാർത്ഥിയാക്കി, ക്രിസ്തു വൈദികനാക്കി സെനാദ് ഇനി ക്രിസ്തുവിനായി ശുശ്രൂഷ ചെയ്യുന്ന വൈദികൻ

newseditor by newseditor
15 July 2026
in Announcements, International
0
യുദ്ധം അഭയാർത്ഥിയാക്കി, ക്രിസ്തു വൈദികനാക്കി സെനാദ് ഇനി ക്രിസ്തുവിനായി ശുശ്രൂഷ ചെയ്യുന്ന വൈദികൻ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ബെർലിൻ: ബോസ്നിയ-ഹെർസഗോവിനയിലെ ആഭ്യന്തര യുദ്ധത്തിനിടെ കുടുംബത്തോടൊപ്പം പലായനം ചെയ്ത് ജർമ്മനിയിൽ അഭയാർത്ഥിയായി എത്തിയ മുന്‍ മുസ്ലിം യുവാവ് കത്തോലിക്ക വൈദികനായി അഭിഷിക്തനായി. മുസ്ലിം കുടുംബത്തിൽ ജനിച്ച് പ്രായപൂർത്തിയായശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാല്‍പ്പത്തിയൊന്നുകാരനായ സെനാദ് മർകല്യേവിച്ചാണ് ഈ അടുത്ത നാളില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കി തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 30നു ബെർലിനിലെ സെന്റ് ഹെഡ്‌വിഗ് കത്തീഡ്രലിൽ ബെർലിൻ അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ഹൈനർ കോച്ചില്‍ നിന്നാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്.

1984-ൽ അന്നത്തെ യുഗോസ്ലാവിയയിലെ ബ്ര്കോയിലെ ഒരു മുസ്ലിം കുടുംബത്തിലാണ് മർകല്യേവിച്ച് ജനിച്ചു വളർന്നത്. 1992-ൽ ബോസ്നിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കുടുംബം ആദ്യം ഓസ്ട്രിയയിലേക്കും പിന്നീട് ജർമ്മനിയിലേക്കും അഭയം തേടി പലായനം ചെയ്തു. ജന്മന ഉണ്ടായിരുന്ന കാഴ്ചവൈകല്യവും പുതിയ രാജ്യത്തിലെ അന്യതാബോധവും ബാല്യകാലം കൂടുതൽ പ്രയാസകരമാക്കിയെന്ന് അദ്ദേഹം പറയുന്നു. 23-ാം വയസ്സിലാണ് ദൈവത്തെ തേടിയുള്ള അദ്ദേഹത്തിന്റെ വിശ്വാസയാത്രയ്ക്ക് പുതിയ വഴിത്തിരിവുണ്ടായത്.

പതിയെ ബൈബിൾ വായിക്കാൻ തുടങ്ങിയ സെനാദ് എല്ലാ ഞായറാഴ്ചയും രഹസ്യമായി ദേവാലയത്തിൽ പോകാൻ തുടങ്ങി. “ആദ്യമായി ദേവാലയത്തിൽ കയറുമ്പോൾ ഭയമായിരുന്നു. ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന്” പലപ്പോഴും മനസ്സില്‍ ചോദ്യം ഉയര്‍ന്നിരിന്നുവെന്ന് സെനാദ് പറയുന്നു. എന്നാല്‍ ഇരട്ടജീവിതം നയിക്കാൻ താൽപര്യമില്ലെന്ന് പിന്നീട് തിരിച്ചറിയുകയായിരിന്നു. വിശുദ്ധ ബൈബിളിലും തിരുസഭയുടെ കൂദാശകളിലും ആകൃഷ്ടനായ അദ്ദേഹം 2009-ലെ ഈസ്റ്റർ വിജിൽ ശുശ്രൂഷയിൽ മാമ്മോദീസ സ്വീകരിച്ച് കത്തോലിക്ക സഭയിൽ അംഗമാകുകയായിരിന്നു. തുടക്കത്തിൽ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ എതിർത്തെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ തീരുമാനത്തെ അംഗീകരിച്ചു. അധികം വൈകാതെ വൈദിക പരിശീലനത്തിന് പ്രവേശിച്ചു.

2023-ൽ ലാന്റർഷോഫനിലെ മുതിർന്നവർക്കായുള്ള സെമിനാരിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ മർകല്യേവിച്ച്, ബെർലിനിലെ ന്യൂകോൾൻ ജില്ലയിലെ സെന്റ് എഡിത്ത് സ്റ്റൈൻ ഇടവകയിൽ ഡീക്കനായും ശുശ്രൂഷ ചെയ്തു. മനുഷ്യരെ ആത്മീയമായി അനുഗമിക്കാനും സുവിശേഷം അറിയിക്കാനുമാണ് വൈദിക ശുശ്രൂഷയിലൂടെ താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പുതിയ ഉത്തരവാദിത്വമുള്ള ഇടവക, മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശമായതിനാൽ തന്റെ ജീവിതാനുഭവം വഴി ക്രൈസ്തവരും മുസ്ലിംകളും തമ്മിലുള്ള സൗഹൃദത്തിനും സുവിശേഷവത്ക്കരണത്തിനും സഹായകരമാകുമെന്ന പ്രത്യാശ പങ്കുവെയ്ക്കുകയാണ് ഈ യുവ വൈദികന്‍.

Previous Post

തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു

No Result
View All Result

Recent Posts

  • യുദ്ധം അഭയാർത്ഥിയാക്കി, ക്രിസ്തു വൈദികനാക്കി സെനാദ് ഇനി ക്രിസ്തുവിനായി ശുശ്രൂഷ ചെയ്യുന്ന വൈദികൻ
  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടി നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • യുദ്ധം അഭയാർത്ഥിയാക്കി, ക്രിസ്തു വൈദികനാക്കി സെനാദ് ഇനി ക്രിസ്തുവിനായി ശുശ്രൂഷ ചെയ്യുന്ന വൈദികൻ
  • തുത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ വാർഷികം ആഘോഷിച്ചു
  • പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ഉന്നതവിജയം കർസ്ഥമാക്കിയ വിദ്യാർഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു
  • മുനമ്പം, മുതലപ്പൊഴി പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി; 47-ാം ജനറല്‍ അസംബ്ലി സമാപിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.