വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ഫെറോന അൽമായ ശുശ്രൂഷ ജനറൽ ബോഡി മീറ്റിംഗിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്ര ക്ലാസ്സും ക്വിസ് പരിപാടിയും നടത്തി. ജൂലൈ 12 ഞായറാഴ്ച നടന്ന പരിപാടി ഫെറോന വികാരി ഫാ. അനീഷ് ഫർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഫെറോന കോ-ഓർഡിനേറ്റർ ഫാ. ആന്റണി അധ്യക്ഷത വഹിച്ചു. ഫെറോന കൺവീനർ സുനിൽ കുമാർ, KLCWA ഫെറോന പ്രസിഡന്റ് ലീല എന്നിവർ ആശംസകളർപ്പിച്ചു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രകുറിച്ച് നടന്ന ക്ലാസിന് ഫാ. വിൽസൺ നേതൃത്വം നൽകി. തുടർന്ന് വിശുദ്ധന്റെ ജീവചരിത്രത്തെ ആസ്പദമക്കി നടന്ന ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്ഥലം മാറി പോകുന്ന ഫാ. ആന്റണിയെ സമ്മേളനത്തിൽ ആദരിച്ചു. ആനിമേറ്റർ റീന ഷാജി സ്വാഗതവും ബോബൻ കൃതജ്ഞതയും രേഖപ്പെടുത്തി.

