കോവളം: കോവളം ഫെറോന കുടുംബ ശുശ്രൂഷ സമിതി ‘ദാമ്പത്യ ജീവിതത്തിലെ മൂല്യച്യുതികളെ’ കുറിച്ച് ദമ്പതികൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ജൂലൈ 11 ശനിയാഴ്ച പൂങ്കുളം ഹോളി സ്പിരിറ്റ് സ്കൂളിൽ വച്ച് നടന്ന സെമിനാർ കുടുംബ ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയ ഉദ്ഘാടനം ചെയ്തു. രൂപതാ റിസോഴ്സ് ടീമംഗം അജിത് പെരേര ക്ലാസ് നയിച്ചു. കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗങ്ങളും ക്ലാസിൽ വിശദീകരിച്ചു. ഫെറോന ആനിമേറ്റർ ഷീജ, ഫെറോന കൺവീനർ ആൻസൺ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഫെറോന കുടുംബ ശുശ്രൂഷ സമിതി വൈദീക കോഡിനേറ്റർ ഫാ. ഫ്രാൻസിസ് സേവ്യർ സ്വാഗതവും സിസ്റ്റർ പ്രതിനിധി ഹെലൻ നന്ദിയും പറഞ്ഞു.

