പെരിങ്ങമല: കോവളം ഫെറോനയിലെ പെരിങ്ങമല ഇടവകയിൽ സ്റ്റുഡൻസ് ഫോറം വിദ്യാർത്ഥികൾക്കായി നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജൂൺ 28 ഞായറാഴ്ച നടന്ന ക്ലാസ് ഇടവക വികാരി ഫാ. ജെറോം റോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിദഗ്ധനും മെന്ററും മോട്ടിവേഷണൽ സ്പീച്ച് വിദഗ്ധനുമായ ശ്രീ പോൾസൺ ക്ലാസ് നയിച്ചു. ഒരു നല്ല നേതാവ് സംഭാഷണത്തിലും പെരുമാറ്റത്തിലും ക്ഷമയിലും ആത്മവിശ്വാസത്തിലും എപ്രകാരം മറ്റുള്ളവർക്ക് മാതൃകയായിരിക്കണമെന്ന് ക്ലാസിൽ വിശദീകരിച്ചു. സിസ്റ്റർ ജെയിൻ, കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ആനിമേറ്റർ മേരി ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ശ്രീ അനീഷ് സ്വാഗതവും ശുശ്രൂഷ സമിതി പ്രതിനിധി സൂസൻ നന്ദിയും പറഞ്ഞു.

