തിരുവനന്തപുരം: അൽമായ ശുശ്രൂഷ സമിതി ഇടവകതല ശാക്തീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി അതിരൂപതയിലെ എല്ലാ ഇടവകകളും അതിരൂപത ഡയറക്ടറും, സമിറ്റി അംഗങ്ങളും, അതാത് ഫെറോനാ ആനിമേറ്റർമാരും സംയുക്തമായി ഇടവകകൾ സന്ദർശിക്കും. ആദ്യസന്ദർശനം മുടവന്മുകൾ ഇടവകയിൽ നടന്നു. ജൂൺ 21 ഞായറാഴ്ച നടന്ന ദിവ്യബലിക്ക് ഫാ. ബീഡ് മനോജ് അമാദോ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് കൺവീനർ രോഹിത്തിന്റെ അധ്യക്ഷതയിൽ നടന്ന സമുദായ-ഭക്ത സംഘടന പ്രതിനിധികളുടെ ജനറൽ ബോഡി യോഗത്തിൽ ഇടവക വികാരി ഫാ. റോജൻ എസ് റോബർട്ട് ആമുഖപ്രഭാഷണം നടത്തി. അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ ഉദ്ഘാടനം ചെയ്തു. അതിരൂപത കൺവീനർ ആൻറണി ആൽബർട്ട് ക്ലാസ് നയിച്ചു. ഫെറോന ആനിമേറ്റർ റീന ഷാജി ആശംസ അർപ്പിച്ചു.
