കോവളം: കോവളം ഫെറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ജൂൺ 21 ഞായറാഴ്ച ഓസനം കാരുണ്യ ഭവൻ വൃദ്ധ സദനം സന്ദർശിച്ചു. ഫെറോന കുടുംബ ശുശ്രൂഷ സമിതി കോഡിനേറ്റർ ഫാ. ഫ്രാൻസിസ് സേവ്യർ, ഇടവകകളിലെ കുടുംബ ശുശ്രൂഷയുടെ സിസ്റ്റർ പ്രതിനിധികൾ, ഫെറോന ആനിമേറ്റർ ഷീജ, കുടുംബ ശുശ്രൂഷ സമിതി കൺവീനർമാർ ഉൾപ്പെടുന്ന 16 അംഗങ്ങൾ കാരുണ്യ ഭവൻ സന്ദർശിക്കുകയും, അവരോടൊപ്പം സമയം ചെലവഴിക്കുകയും അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങളായ ബെഡ്ഷീറ്റും മറ്റു വസ്തുക്കളും നൽകി.

