പള്ളിത്തുറ: പള്ളിത്തുറ വിദ്യാഭ്യാസ ശുശ്രൂഷ സമിതി മാതാപിതാക്കൾക്ക് പാരന്റിംഗ് സെമിനാർ നടത്തി. കുട്ടികൾക്കൊപ്പം ഉള്ള ഗുണകരമായ സമയങ്ങൾ എപ്രകാരം ക്രമീകരിക്കാം, കുട്ടികളോടുള്ള സമീപനങ്ങൾ, ആശയ വിനിമയം, പാരന്റിംഗ് ടിപ്പുകൾ എന്നിവ സെമിനാറിൽ പങ്കുവച്ചു. സെന്റ്. ജോസഫ്സ് സ്കൂൾ അധ്യാപിക ഹെർമിന ക്ലാസ് നയിച്ചു. തുടർന്ന് SSLC, Plus Two, മറ്റ് പ്രഫഷണൽ കോഴ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

