തോപ്പ്: വലിയതുറ ഫെറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൈബർ, ട്രാഫിക് & നർക്കോട്ടിക് അവയർനസ് ക്ലാസ് സംഘടിപ്പിച്ചു. മെയ് 27 ബുധനാഴ്ച രാവിലെ തോപ്പ് സെൻറ് ആന്‍സ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി ഫെറോന വൈദിക കോഡിനേറ്റർ ഫാ. ക്രിസ്റ്റൽ റൊസാരിയോ ഉദ്ഘാടനം ചെയ്തു. തുടർന്ന് പോലീസ് ട്രെയിനിംഗ് കോളേജിലെ ഫാക്കൽറ്റി അംഗവും, സീനിയർ സിവിൽ പോലീസ് ഓഫീസറുമായ പ്രവീൺ പി. വി. ക്ലാസിന് നേതൃത്വം നൽകി.
സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്വമുള്ള ഉപയോഗം, വിദ്യാർത്ഥികളുടെ ഡിജിറ്റൽ സുരക്ഷാ ഉറപ്പുവരുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡ് ഗതാഗതത്തിലും ഇരുചക്ര വാഹനയാത്രയിലും ശ്രദ്ധിക്കേണ്ട വസ്തുതകൾ, ലഹരിമരുന്ന് ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്തുകളും ആരോഗ്യ പ്രശ്നങ്ങളും,നിയമപരമായ ശിക്ഷകൾ എന്നിവയെ കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. പ്രസ്തുത ക്ലാസ്സിൽ വിവിധ ഇടവകകളിൽ നിന്നും 7 മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളും വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികളും പങ്കെടുത്തു. ഫെറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് മൃദുല ജോൺസൺ സ്വാഗതവും ഫെറോന ആനിമേറ്റർ മേരി ഫാത്തിമ നന്ദിയും പറഞ്ഞു.

