വിഴിഞ്ഞം: വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. മെയ് 17 ഞായറാഴ്ച വിഴിഞ്ഞം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ സിറിൽ പെരേര സെമിനാർ ഉദ്ഘാടനം ചെയ്തു. വിവിധ കോഴ്സുകൾ, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് സെന്റ് സേവിയേഴ്സ് കോളേജ് എക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് പ്രൊഫസർ രാജേഷ് ക്ലാസ്സ് നൽകി. തുടർന്ന് വിവിധ കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ നൽകേണ്ട രീതികളെക്കുറിച്ചും വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകളെ കുറിച്ചും സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകൻ ബിൽബർ വിശദീകരിച്ചു. കോവളം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി സിസ്റ്റർ പ്രതിനിധി സിസ്റ്റർ ദിവ്യ സന്നിഹിതയായിരുന്നു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ട്രീസാ രാജു സ്വാഗതവും, SMC എക്സിക്യൂട്ടീവ് അംഗം വിക്ടർ ലോപ്പസ് നന്ദിയും പറഞ്ഞു.
