പരുത്തിയൂർ: പരുത്തിയൂർ ഇടവകയിൽ മാതൃദിനം സമുചിതമായി ആചരിച്ചു. അമ്മമാർക്കായി പ്രത്യേകം പ്രാർഥന നടന്ന ദിവ്യബലിക്ക് ഫാ. സ്റ്റാലിൻ ടോം മുഖ്യകാർമികത്വം വഹിച്ചു. ടർന്ന് നടന്ന യോഗത്തിൽ കോൺവെൻറ് സുപ്പീരിയർ റവ. സി. റീമ അധ്യക്ഷയായിരുന്നു. കുടുംബത്തിലും സമൂഹത്തിലും അമ്മമാർ നല്കുന്ന സേവനങ്ങളെ സമ്മേളനത്തിൽ പ്രത്യേകം സ്മരിച്ചു. അനുദിന ദിവ്യബലിയിൽ പങ്കെടുക്കുന്ന എല്ലാ അമ്മമാരെയും കുടുംബശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.

