പേട്ട: പേട്ട ഫൊറോനയിൽ അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിധ ഭക്തസംഘടനകളുടെ സംഗമം നടത്തി. മെയ് 4 തിങ്കളാഴ്ച ‘Emmanual Gathering’ എന്നപേരിൽ നടന്ന പരിപാടിയിൽ പേട്ട ഇടവക സഹവികാരി ഫാ. സിബിൻ ജോർജ്ജ് ക്ലാസ് നയിച്ചു. അല്മായ ശുശ്രൂഷ സമിതിയോടൊപ്പം KLCA, KLCWA, സോഡാലിറ്റി, കൊമ്പ്രിയ സഭ, ലിജിയൻ ഓഫ് മേരി, വിൻസെൻ്റ് ഡി പോൾ എന്നീ അൽമായ സംഘടന അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
