വികാസ് നഗർ: പേട്ട ഫെറോന ബിസിസി കമ്മിഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേതൃസംഗമം നടത്തി. മെയ് 10 ഞായറാഴ്ച വികാസ് നഗറിൽ നടന്ന സംഗമം ഫെറോന വികാരി ഫാ. റോഡ്രിഗസ് കുട്ടി ഉദ്ഘാടനം ചെയ്തു. ഫെറോന കോ-ഓർഡിനേറ്റർ ഫാ. ഷാജു വില്ല്യം ആധ്യക്ഷത വഹിച്ച പരിപാടിയിൽ അതിരൂപത ബിസിസി കമ്മിഷൻ സെക്രട്ടറി ഫാ. സനീഷ് ആശംസകളർപ്പിച്ച് സംസാരിച്ചു. ഫ്രാൻസിസ് അസ്സിസി വർഷാചരണം വിഷയമാക്കി ഫാ. സുനിൽ ശേശടിമ ക്ലാസ് നയിച്ചു. പരിസ്ഥിതിയെ ഏറെ സ്നേഹിച്ചിരുന്ന ഫ്രാൻസിസ് അസ്സിസിയുടെ മാതൃക പിന്തുടർന്ന് പള്ളി പരിസരത്ത് വൃക്ഷത്തൈ നട്ടു. ഫെറോന സെക്രട്ടറി സ്മിത ക്രിസ്റ്റീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആനിമേറ്റർ ആഗ്നസ് ബാബു കൃതജ്ഞത രേഖപ്പെടുത്തി.

