അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനയിൽ ബി.സി.സി. പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി “ഞാൻ നിന്നെ സ്നേഹിച്ചു” ലിയോ പാപ്പയുടെ അപ്പസ്തോലിക ലേഖനത്തിന്മേൽ ക്ലാസ് നടത്തി. ഏപ്രിൽ 10 ഞായറാഴ്ച നടന്ന ക്ലാസിന് അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് നേതൃത്വം നൽകി. വിവിധ ഇടവകകളിലെ കോഡിനേറ്റർമാർ, സിസ്റ്റർ ആനിമേറ്റർമാർ, റിസോഴ്സ് ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. സന്തോഷ് കുമാർ സന്നിഹിതനായിരുന്നു. അരയതുരുത്തി റിസോർട്ട് ടീം അംഗം ഫാത്തിമ മേരി സ്വാഗതവും ലിജ ദാസൻ കൃതജ്ഞതയും രേഖപ്പെടുത്തി.

